വെഞ്ഞാറമൂട്:നെല്ലനാട് ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ ,വാർഡ് മെമ്പർമാർ ,ഹരിത സഹായ സ്ഥാപനം കോർഡിനേറ്റർമാർ ,ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ വെഞ്ഞാറമൂട് പബ്ലിക് മാർക്കറ്റ് സന്ദർശിക്കുകയും മാലിന്യ സംസ്കാരണം സംബന്ധിച്ചും ഹരിത കർമ്മ സേനയ്ക്ക് ജൈവ അജൈവ മാലിന്യം കൈമാറുന്നത് സംബന്ധിച്ചും ബോധവൽകരണം നടത്തി.തുടർന്ന് തുമ്പൂമൂഴി മാലിന്യ സംസ്കരണ പ്ലാന്റും സംഘം സന്ദർശിച്ചു.