കിളിമാനൂർ:രണ്ട് വൃക്കകളും തകരാറിലായ നിർദ്ധന യുവാവിന് ധനസഹായം നൽകി പ്രവാസികൾ.പള്ളിക്കൽ പഞ്ചായത്തിലെ പകൽക്കുറി സ്വദേശിയായ ജാഫറിനാണ് സൗദി അറേബ്യയിലെ ദവാദ്മി, സാജർ ഏരിയ കമ്മിറ്റി സ്വരൂപിച്ച 57000 രൂപ കെ.എം.സി.സിയുടെ നേതൃത്യത്വത്തിൽ മുസ്ലിം ലീഗ് വർക്കല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പള്ളിക്കൽ ഇഖ്ബാൽ,അഡ്വ.കാര്യറ നസീർ,അൻവർ സാദത്ത്,നജീം അഞ്ചൽ,ഷിഫിൻ തലച്ചിറ എന്നിവർ ചേർന്ന് കൈമാറിയത്.