വെഞ്ഞാറമൂട്:കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഊർജിത പ്രതിരോധ നടപടികളുമായി നെല്ലനാട് പഞ്ചായത്ത്.ഇതിനായി എല്ലാ വാർഡുകളിലും കൊവിഡ് പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വാർഡുതല സമിതിക്ക് രൂപം നൽകി.കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സഹായം എത്തിക്കുന്നതിന് പഞ്ചായത്ത് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നു. ഫോൺ.9037055899.
പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് ഓരോ വാർഡിലേക്കും അഞ്ച് സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുത്തു.കച്ചവട സ്ഥാപനങ്ങളിലും പൊതു നിരത്തുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തും ചേർന്ന് സംയുക്ത സ്ക്വാഡ് രൂപീകരിക്കാനും പരിശോധന നടത്താനും തീരുമാനിച്ചു.