കല്ലമ്പലം: പോക്സോ കേസ് പ്രതിയായ പഞ്ചായത്തംഗത്തിന്റെ രാജിക്കായി ബി.ജെ.പി മെഴുക് തിരി കത്തിച്ച് പ്രതിഷേധിച്ചു. ബി.ജെ.പി വർക്കല മണ്ഡലം ജനറൽ സെക്രട്ടറി സജി പി. മുല്ലനല്ലൂർ ഉദ്ഘാടനം ചെയ്തു. വർക്കല മണ്ഡലം വൈസ് പ്രസിഡന്റ് പൈവേലിക്കോണം ബിജു, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മുല്ലനല്ലൂർ, പഞ്ചായത്തംഗങ്ങളായ നാവായിക്കുളം അശോകൻ, കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. മെമ്പർ സ്ഥാനം രാജിവയ്ക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു.