വർക്കല:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ യുവജനങ്ങൾക്ക് കൊവിഡ് വാക്സിനേഷൻ നൽകുന്നതിനായി വർക്കല പൂർണ്ണ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപയുടെ ചെക്ക് അഡ്വ.വി.ജോയി എം.എൽ.എ മുഖാന്തിരം നൽകി.ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.പി.കെ.സുകുമാരനാണ് ചെക്ക് എം.എൽ.എയ്ക്ക് കൈമാറിയത്. ഡോ.സജിത് വിജയരാഘവൻ, ഡോ.എസ്.പൂജ, ഡോ.എസ്.ജയപ്രകാശ്, പൂർണ്ണലാൽ എന്നിവർ പങ്കെടുത്തു.ഫൗണ്ടേഷന്റെ അഞ്ചാമത് പുരസ്കാരം മന്ത്റി കെ.കെ.ശൈലജയ്ക്ക് നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്.മഹാമാരിയുടെ പശ്ചാത്തലത്തിൽ പുരസ്കാരദാന ചടങ്ങ് സംഘടിപ്പിക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് പുരസ്കാര തുകയായ 50000രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ഡോ.പി.കെ.സുകുമാരൻ പറഞ്ഞു.