നെയ്യാറ്റിൻകര:കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് വിരമിക്കുന്നവർക്ക് കൊവിഡ് ചട്ടങ്ങൾ പാലിച്ച് യാത്രഅയപ്പ് നൽകി.എ.ടി.ഒ എസ്.മുഹമ്മദ് ബഷീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യാത്രഅയപ്പ് ചടങ്ങ് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുശീലൻ മണവാരി ഉദ്ഘാടനം ചെയ്തു.കണ്ടക്ടർമാരായ എൻ.ചന്ദ്രൻ ആശാരി,ഡി.രവീന്ദ്രൻ നായർ,മെക്കാനിക്ക് എസ്.കെ.ജയൻ എന്നിവരാണ് വിരമിക്കുന്നത്.ജനറൽ സി.ഐ.സതീഷ് കുമാർ,വനിതാ സബ് കമ്മറ്റി ജില്ലാ കൺവീനർ വി.അശ്വതി, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.കെ.രഞ്ജിത്ത്,എസ്.എൽ.വിജിൽ കുമാർ, ഐ.എൻ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ജി.രാജേഷ്,സുകു,ജി.ജിജോ,എൻ.എസ്.വിനോദ്, എസ്.എസ്.സാബു,ഡി.ജി.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.