cc

₹ രണ്ടാം ഡോസുകാർ രജിസ്റ്റർ ചെയ്യേണ്ടതില്ല

തിരുവനന്തപുരം: രണ്ടാം ഡോസ് കൊവിഡ് വാക്സിൻ എടുക്കാനുള്ളവർക്ക് മുൻഗണന നൽകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അവർക്ക് നൽകിയിട്ടേ ആദ്യ ഡോസുകാർക്ക് നൽകൂ.

രണ്ടാം ഡോസ് എടുക്കാനുള്ളവർ വാക്സിൻ കേന്ദ്രങ്ങളിലോ, ഓൺലൈൻ വഴിയോ രജിസ്റ്റർ ചെയ്യേണ്ടതില്ല. അവരുടെ ലിസ്റ്റ് കൊവിൻ പോർട്ടലിൽ ലഭ്യമാക്കും. ആശാവർക്കർമാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെ വാക്സിൻ എടുക്കേണ്ട ദിവസവും കേന്ദ്രവും സമയവും അവരെ അറിയിക്കും.

ആദ്യഡോസ്‌ കൊവിഷീൽഡ് എടുത്തവർ 6 മുതൽ 8 ആഴ്ചയ്ക്കുള്ളിലും കൊവാക്‌സിൻ എടുത്തവർ 4 മുതൽ 6 ആഴ്ചയ്ക്കുള്ളിലുമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്.

രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർ കഴിഞ്ഞേ ആദ്യഡോസുകാരുടെ ഓൺലൈൻ ബുക്കിംഗ് അനുവദിക്കൂ. വാക്സിൻ കേന്ദ്രങ്ങളിൽ സ്‌പോട്ട് രജിസ്‌ട്രേഷനില്ല. അനുവദിക്കുന്ന സമയത്ത് പോയി വാക്സിൻ എടുത്താൽ മതി.

സ്വകാര്യ ആശുപത്രികൾ

നേരിട്ട് വാങ്ങണം

മേയ് ഒന്നു മുതൽ പുതുക്കിയ കേന്ദ്ര വാക്‌സിനേഷൻ നയം നടപ്പിലാക്കുന്നതിനാൽ സ്വകാര്യ ആശുപത്രികൾ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങണം.സ്വകാര്യ ആശുപത്രികളിൽ നൽകിയിട്ടുള്ള വാക്‌സിൻ ഏപ്രിൽ 30ന് മുമ്പ് കൊടുക്കണം. ബാക്കിയുണ്ടെങ്കിൽ മേയ് ഒന്നു മുതൽ 45 വയസിന് മുകളിലുള്ളവർക്ക് മാത്രമായി 250 രൂപ നിരക്കിൽ നൽകണം.