velayudhanpilla

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും യുണൈറ്റഡ് ഏജൻസീസ് മാനേജിംഗ് ഡയറക്ടറുമായിരുന്ന കൈമനം, സർവശ്രീയിൽ പി.വേലായുധൻ പിള്ള (വേലപ്പൻ, 89) നിര്യാതനായി. ബജാജ് ഇലക്ട്രിക്കൽസിന്റെ കേരളത്തിലെ ആദ്യകാല വിതരണക്കാരാണ്. അരവിന്ദ് ഫ്യുവൽസ്, അരവിന്ദ് ഗ്യാസ്, ശ്രീബാലാജി ആൻഡ് കോ, ശിവശക്തി എൻജിനിയറിംഗ് ആൻഡ് ഫാബ്രിക്കേറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പാലക്കാട്, ശാസ്താ ഏജൻസീസ്, ശിവപ്രസാദ് ഇലക്ട്രിക് കമ്പനി, ശ്രീ വെങ്കടേശ്വര ഏജൻസീസ് തുടങ്ങിയ സംരംഭങ്ങളിലൂടെ വ്യവസായ രംഗത്ത് ആറ് പതിറ്റാണ്ടോളം സജീവമായിരുന്നു.

ട്രിവാൻഡ്രം ക്ലബിലെ മുതിർന്ന അംഗവും സെക്രട്ടറിയും ട്രസ്റ്റിയുമായിരുന്നു. ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ്, ടെന്നീസ് ക്ലബ്, ഗോൾഫ് ക്ലബ് എന്നിവയിൽ അംഗമായിരുന്നു.ഭാര്യ: പരേതയായ സരസ്വതി. മക്കൾ: എസ്. പത്മ, പി.വി. അയ്യപ്പൻ, പി.വി. സുബ്രഹ്മണ്യൻ (മുരുകൻ), എസ്. മീനാക്ഷി. മരുമക്കൾ : ഡോ.ഷൺമുഖ സുന്ദരം, ഉഷ അയ്യപ്പൻ, അനിത സുബ്രഹ്മണ്യം, എസ്.ഗിരിതർ.