തിരുവനന്തപുരം: വയനാട് ആസ്ഥാനമായുള്ള ഗ്രേസ് പ്ളസ് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് ഏജൻസി മിൽമയുടെ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി മൾട്ടിലെവൽ മാർക്കറ്റിംഗ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് തങ്ങളുടെ അറിവോടെയല്ലെന്നും മിൽമ വ്യക്തമാക്കി.
മിൽമയുടെ വിതരണശൃംഖലയാണെന്ന മട്ടിലാണ് ഇതിന് പ്രചാരണം നൽകിയിരിക്കുന്നത്. എന്നാൽ മൾട്ടിലെവൽ മാർക്കറ്റിംഗ് നടത്തുന്നതിന് മിൽമ ഒരു ഏജൻസിക്കും അനുവാദം നൽകിയിട്ടില്ല. ഇതുമായി മിൽമയ്ക്ക് യാതൊരു ബന്ധവുമില്ല. ഇതുമൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് തങ്ങൾ ഉത്തരവാദിയായിരിക്കില്ലെന്നും മിൽമ അറിയിച്ചു.