വർക്കല: ചെറുന്നിയൂർ എച്ച്.എസ്.എസ് ഗ്രൗണ്ടിൽ സ്കൂൾ ഓഡിറ്റോറിയത്തിന്റെ പണി നടക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് അന്യസംസ്ഥാന തൊഴിലാളികളായ മുന്നുപേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാൾ സ്വദേശികളായ അർജുൻ (28), ജയദേവ് (27), വിനോദ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സ്കൂൾ ഓഡിറ്റോറിയത്തിന്റെ നിർമ്മാണത്തിനായി വാനം തോണ്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞുവീണത്. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ പരിക്കേറ്റവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.