നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മഞ്ഞാൽമൂടിൽ വീടുകയറി മോഷണം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യ്തു. മേൽപ്പാല സ്വദേശി ജോസഫിന്റെ മകൻ സാം സലൂൺ (35), കഴുവനത്തിട്ട സ്വദേശി യേശുദാസിന്റെ മകൻ ഷിബിൻ (24) എന്നിവരാണ് പിടിയിലായത്. ഒരു മാസത്തിന് മുൻപ് മഞ്ഞാൽമൂട് സ്വദേശി സെൽവിയുടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് വീട്ടിലുണ്ടായിരുന്ന 53,000 രൂപയും, ഒരു മൊബൈൽ ഫോണും കവർന്ന സംഭവത്തിലാണ് ഇവരെ പിടികൂടിയത്.
അരുമന എസ്.ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ചെടുത്ത ബൈക്കും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.