sslc

തിരുവനന്തപുരം: പരീക്ഷ കഴിയുമ്പോഴുള്ള പതിവ് ആഘോഷങ്ങളും ആരവങ്ങളും ഇന്നലെ സ്കൂൾ മുറ്റങ്ങളിൽ മുഴങ്ങിയില്ല. യാത്രപറച്ചിലുകൾ നോട്ടത്തിലും വാക്കിലും ഒതുങ്ങി. വർഷങ്ങളോളം ഒന്നിച്ച് പഠിച്ച, ഇണക്കങ്ങളിലും പിണക്കങ്ങളിലും പങ്കാളികളായ സുഹൃത്തുക്കളോട് യാത്ര പറഞ്ഞുതീരാതെയാണ് സംസ്ഥാനത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ ഇന്നലെ വിടപറഞ്ഞത്.

യൂണിഫോമിൽ സുഹൃത്തുക്കളുടെ പേരുകളെഴുതിയും ചായങ്ങൾ വാരിയെറിഞ്ഞും ചോദ്യപേപ്പർ കീറി കാറ്റത്ത് പറത്തിയുമൊക്കെ യാത്രപറയാറുള്ള കുട്ടികളെ കണ്ട് ശീലിച്ച സ്കൂൾ മുറ്റങ്ങൾക്കും അപരിചിതമായിരുന്നു ഇന്നലത്തെ യാത്രപറച്ചിൽ. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷയ്ക്ക് ശേഷം സംസാരിക്കാനോ ഒന്നിച്ച് സമയം ചെലവിടാനോ കുട്ടികൾക്ക് അനുവാദമുണ്ടായിരുന്നില്ല. വർഷങ്ങളായി പഠിച്ച സ്‌കൂളിനോടും ചങ്കായി കൂടെ നടന്ന ചങ്ങാതിമാരോടും നിറഞ്ഞ കണ്ണുകൾകൊണ്ട് യാത്ര പറയുകയായിരുന്നു. പി.പി.ഇ കിറ്റിൽ പരീക്ഷയെഴുതിയ സുഹൃത്തുക്കളെ കാണാൻപോലും സാധിച്ചില്ല. ഹാളിലെത്തി പരീക്ഷയെഴുതുക, തിരിച്ച് വീടുകളിലേക്ക് മടങ്ങുക....ഇതായിരുന്നു പരീക്ഷയ്ക്കുള്ള പ്രോട്ടോക്കോൾ. സ്‌കൂളുകളിലെത്തിയാൽ തെർമൽ സ്‌ക്രീനിംഗിന് വിധേയരായി, കൈകൾ അണുവിമുക്തമാക്കി നേരെ പരീക്ഷാഹാളിലേക്ക് കയറുന്നതിനിടെ സൗഹൃദസംഭാഷണങ്ങൾക്കും അവസരം ലഭിച്ചിരുന്നില്ല. പത്താം ക്ലാസിൽ വളരെ കുറച്ചുദിവസങ്ങളേ ക്ലാസ് മുറികളിൽ ഒന്നിച്ചിരുന്ന് പഠിക്കാനുമായുള്ളൂ. ഡിജിറ്റലായായിരുന്നു ബാക്കി പഠനം. സെന്റോഫ്, ഗ്രൂപ്പ് ഫോട്ടോ തുടങ്ങിയ ഓർമകളും ഇത്തവണത്തെ പത്താംക്ലാസുകാർക്ക് നഷ്ടമായി.

പരീക്ഷയ്ക്ക് ശേഷം കുട്ടികളെ തിരികെ കൊണ്ടുപോകാൻ എത്തണമെന്ന് രക്ഷിതാക്കളോട് പല സ്കൂളുകളും നിർദ്ദേശിച്ചിരുന്നു. കൊവിഡ് രോഗികളായ കുട്ടികളെയാണ് ആദ്യം പുറത്തിറക്കിയത്. പിന്നാലെ ഓരോ ഹാളിലെ കുട്ടികളെയായി സ്കൂളിന് പുറത്തെത്തിച്ചു. കൂട്ടംകൂടാൻ അനുവദിച്ചുമില്ല. പി.ടി.എ, ആരോഗ്യപ്രവർത്തകർ, പൊലീസ് എന്നിവരും ക്രമീകരണങ്ങളൊരുക്കാൻ അദ്ധ്യാപകരെ സഹായിച്ചു.

ആ​ന​ന്ദം​ ​പ​ക​ർ​ന്ന് ​അ​വ​സാ​ന​ ​പ​രീ​ക്ഷ​യും

തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യു​ടെ​ ​അ​വ​സാ​ന​ ​ദി​ന​മാ​യ​ ​ഇ​ന്ന​ലെ​യും​ ​സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷാ​ ​ഹാ​ളി​ൽ​ ​നി​ന്നു​മി​റ​ങ്ങി​യ​ത്.​ ​ഒ​ന്നാം​ ​ഭാ​ഷ​ ​പാ​ർ​ട്ട് ​ര​ണ്ടി​ന്റെ​ ​പ​രീ​ക്ഷ​യ്ക്ക് ​പ്ര​തീ​ക്ഷി​ച്ച​ ​പോ​ലെ​ ​ത​ന്നെ​ ​ല​ളി​ത​മാ​യ​ ​ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു.
മോ​‌​ഡ​ൽ​ ​പ​രീ​ക്ഷ​യു​ടെ​ ​ചോ​ദ്യ​രീ​തി​യാ​ണ് ​ആ​വ​ർ​ത്തി​ച്ച​ത്.​ 80​ ​ശ​ത​മാ​നം​ ​ചോ​ദ്യ​ങ്ങ​ളും​ ​ഫോ​ക്ക​സ് ​ഏ​രി​യ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു.​ ​ഒ​രു​ ​മാ​ർ​ക്കി​ന്റെ​ ​ആ​റ് ​ചോ​ദ്യ​ങ്ങ​ളും​ ​ര​ണ്ട് ​മാ​ർ​ക്കി​ന്റെ​ ​അ​ഞ്ച്,​ ​നാ​ല് ​മാ​ർ​ക്കി​ന്റെ​ ​പ​ത്ത്,​ ​ആ​റ് ​മാ​ർ​ക്കി​ന്റെ​ ​നാ​ല് ​ചോ​ദ്യ​ങ്ങ​ൾ​ ​വീ​ത​മാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ 25​ൽ​ ​അ​ഞ്ച് ​വീ​തം​ ​ചോ​ദ്യ​ങ്ങ​ൾ​ ​പ്ലാ​വി​ല​ക്ക​ഞ്ഞി,​ ​ഓ​രോ​ ​വി​ളി​യും​ ​കാ​ത്ത് ​എ​ന്നീ​ ​പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ ​വ​ന്നു.​ ​ഈ​ ​ര​ണ്ട് ​പാ​ഠ​ങ്ങ​ളി​ൽ​ ​നി​ന്നു​മാ​ത്രം​ ​ന​ല്ല​ ​മാ​ർ​ക്ക് ​നേ​ടാ​നാ​കും.

കാ​ലി​ക​ ​പ്ര​സ​ക്തി​യു​ള്ള​ ​ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.​ 25ാ​മ​ത്തെ​ ​ചോ​ദ്യം​ ​'​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​സ​മൂ​ഹ​വും​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​എ​ഡി​റ്റോ​റി​യ​ൽ​ ​ത​യ്യാ​റാ​ക്കാ​നാ​യി​രു​ന്നു.​ ​'​ഒ​രു​ ​ജാ​തി,​ ​ഒ​രു​ ​മ​തം,​ ​ഒ​രു​ ​ദൈ​വം​ ​മ​നു​ഷ്യ​ന് ​എ​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​സ​ന്ദേ​ശം​ ​എ​ക്കാ​ല​ത്തും​ ​പ്ര​സ​ക്തി​യു​ള്ള​ ​സ​ന്ദേ​ശ​മാ​ണ്',​ ​ഈ​ ​നി​രീ​ക്ഷ​ണം​ ​വി​ല​യി​രു​ത്തി​ ​കു​റി​പ്പ് ​ത​യ്യാ​റാ​ക്കാ​നും​ ​ചോ​ദ്യം​ ​വ​ന്നു.​ ​ആ​റ് ​മാ​ർ​ക്കി​ന്റെ​ ​ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു​ ​ഇ​വ​ ​ര​ണ്ടും.

''
ക​ഥാ​പാ​ത്ര​ ​നി​രൂ​പ​ണം,​ ​ഉ​പ​ന്യാ​സം,​ ​പ്ര​ഭാ​ഷ​ണം,​ ​കു​റി​പ്പ് ​ത​യ്യാ​റാ​ക്ക​ൽ,​ ​പി​രി​ച്ചെ​ഴു​ത​ൽ​ ​തു​ട​ങ്ങി​ ​സ്ഥി​രം​ ​പാ​റ്റേ​ൺ​ ​ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു.​ ​ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ ​ചോ​ദ്യ​ങ്ങ​ളൊ​ന്നും​ ​വ​ന്നി​ല്ല.​ ​എ​ല്ലാ​ ​നി​ല​വാ​ര​ത്തി​ലു​മു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ന​ല്ല​ ​മാ​ർ​ക്ക് ​നേ​ടാ​നാ​കും.
-​ ​സ​ലിം.എ
മ​ല​യാ​ളം​ ​അ​ദ്ധ്യാ​പ​ക​ൻ,​ ​ഗ​വ.​ജി.​എ​ച്ച്.​എ​സ്.​എ​സ്,​ ​നെ​ടു​മ​ങ്ങാ​ട്