കണിയാപുരം: കേരള സഹൃദയവേദി വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന റംസാൻ ധാന്യക്കിറ്റുകളുടെ വിതരണത്തിന്റെ ഭാഗമായി കണിയാപുരം പള്ളിനടയിൽ 300 ഭക്ഷ്യ ഭക്ഷ്യധാന്യ കിറ്റ്കളും 50 നിർദ്ധനർക്ക് സാമ്പത്തികസഹായവും വിതരണം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കണിയാപുരം ഹലിം അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബി.എസ്. അനൂപ് ഭക്ഷ്യധാന്യങ്ങളുടെ വിതരണം നിർവഹിച്ചു. വേദി പ്രസിഡന്റ് ചാന്നാങ്കര എം.പി. കുഞ്ഞ് നിർദ്ധനർക്കുള്ള സാമ്പത്തിക സഹായവും വിതരണം ചെയ്തു. മൻസൂർ ഗസാലി, സജീബ് പുതുക്കുറുച്ചി, ജിംഖാൻ, ബദർ ലബ്ബ, ഷാഹുൽ, ഷറഫുദീൻ, ബിനു ഷെറീന, അബ്ദുൽ കരീം മാസ്റ്റർ, കടയ്ക്കാവൂർ രതീഷ്, ജമാൽ മൈവള്ളി, നസ്റുല്ല തുടങ്ങിയവർ ആശംസകളർപ്പിച്ചു.