വെള്ളറട:നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും മലയോരപ്രദേശത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന.ഇന്നലെ വെള്ളറട ആശുപത്രിയിൽ 117 ടെസ്റ്റുകൾ നടത്തിയതിൽ 52 പേരും കുന്നത്തുകാലിൽ 100 ടെസ്റ്റുകൾ നടത്തിയതിൽ 12 പേരും കൊവിഡ് പോസിറ്റീവായി.രോഗവ്യാപനം കൂടിയതിനാൽ വാക്സിൻ എടുക്കാനെത്തുന്നവരുടെ തിരക്കും വർദ്ധിച്ചു.നിലവിൽ അമ്പൂരി, വെള്ളറട, കുന്നത്തുകാൽ, ആര്യങ്കോട്, കൊല്ലയിൽ, പെരുങ്കടവിള പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.