കിളിമാനൂർ:നിരോധനാഞ്ജ പ്രഖ്യാപിച്ച പള്ളിക്കൽ,മടവൂർ പഞ്ചായത്തുകളടങ്ങിയ കിളിമാനൂർ ബ്ലോക്കിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നു. 26ന് വന്ന പരിശോധന ഫലത്തിൽ പള്ളിക്കലിൽ 69 പേർക്കും മടവൂരിൽ 120 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.പഴയകുന്നുമ്മൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം മുപ്പതോളം പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 93 ആയി.കിളിമാനൂരിൽ 81,നഗരൂരിൽ 84,പുളിമാത്തിൽ 95 കണക്ക്. ഇവിടങ്ങളിലെ ആർ.ടി.പി.സി.ആർ ഫലം വൈകുന്നത് അധികൃതരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.