കാട്ടാക്കട: കൊവിഡ് വ്യാപനം കണക്കിലെടുത്ത് കാട്ടാക്കട ജില്ലാ ട്രഷറിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ട്രഷറികളിൽ പി.ടി.എസ്.ബി മുഖേന പെൻഷൻ കൈപ്പറ്റുന്നവർക്ക് അവരുടെ അക്കൗണ്ട് നമ്പറുകളുടെ അടിസ്ഥാനത്തിൽ മേയ് മാസത്തിലെ ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങൾ കേന്ദ്രീകരിച്ച് പെൻഷൻ വിതരണത്തിനുള്ള ക്രമീകരണം നടത്തി. പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് തിങ്കളാഴ്ച രാവിലേയും അക്കൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്നവർക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും രണ്ടിൽ അവസാനിക്കുന്നവർക്ക് ചൊവ്വാഴ്ച രാവിലേയും മൂന്നിൽ അവസാനിക്കുന്നവർക്ക് ചൊവ്വാഴ്ച ഉച്ചയ്ക്കും നാലിൽ അവസാനിക്കുന്നവർക്ക് ബുധനാഴ്ച രാവിലെയും അഞ്ചിൽ അവസാനിക്കുന്നവർക്ക് ബുധനാഴ്ച ഉച്ചയ്ക്കും ആറിൽ അവസാനിക്കുന്നവർക്ക് വ്യാഴാഴ്ച രാവിലേയും ഏഴിൽ അവസാനിക്കുന്നക്ക് ഉച്ചയ്ക്ക് ശേഷവും എട്ടിൽ അവസാനിക്കുന്നവർക്ക് വെള്ളിയാഴ്ച രാവിലേയും ഒമ്പതിൽ അവസാനിക്കുന്നവർക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും പെൻഷൻ വിതരണം നടത്തും. മറ്റൊരു ഉത്തരവ് ലഭിക്കുന്നതുവരെ എല്ലാ ട്രഷറികളിലും പ്രവർത്തനം ഇത്തരത്തിലായിരിക്കും.