കോവളം: കോട്ടുകാലിൽ വിവിധ വാർഡുകളിൽ നടത്തിയ പരിശോധനയിൽ കൊവിഡ് രോഗികളുടെ എണ്ണം 118 കഴിഞ്ഞു. പ്രതിരോധ നടപടികൾ എന്ന നിലയിൽ തീരദേശത്ത് മുഴുവൻ അണുനശീകരണം ഉൾപ്പെടെയുള്ള നടപടികൾ നഗരസഭ വിഴിഞ്ഞം സോണലിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു. കൂടാതെ ജനപ്രതിനിധികൾ, ഇടവക കമ്മിറ്റി അംഗങ്ങൾ, സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് അടിയന്തിര യോഗവും ചേർന്നു. കഴിഞ്ഞ ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താണ് വിഴിഞ്ഞത്തിന് സമീപത്തെ കോട്ടുകാൽ പഞ്ചായത്തിലെ കടുത്ത നിയന്ത്രണം വന്നത്.പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മുന്നറിയിപ്പും ബോധവത്കരണ പരിപാടികളും ആരംഭിച്ചു.തീരദേശത്തെ മറ്റു പഞ്ചായത്തുകളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവുള്ളതായി അധികൃതർ പറയുന്നു. പൂവാറിൽ വിവിധയിടങ്ങളിൽ നിന്നെത്തിയ 28 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ആറ് പേർക്ക് രോഗമുള്ളതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.