തിരുവനന്തപുരം: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി കെ.എസ്.ഇ.ബി ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. മന്ത്രി എം.എം. മണി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. എട്ടു കോടിയോളം രൂപ ഇതുവഴി ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കും.