കോവളം:വിഴിഞ്ഞത്ത് ക്രൂചെയിഞ്ചിംഗിന് ഉപയേഗിക്കുന്ന ടഗ്ഗിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിഴിഞ്ഞം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ടഗ്ഗിൽ അണുനശീകരണം നടത്തി. മാരിടൈംബോർഡിന്റെ വിഴിഞ്ഞം തുറമുഖത്ത് ടഗ്ഗിലെ ജീവനക്കാരനാണ് കഴിഞ്ഞ ദിവസം കൊവിഡ് രോഗബാധയുണ്ടായത്. ഇതേതുടർന്ന് ജീവനക്കാരനുമായി സമ്പർമുളള എട്ട് ജീവനക്കാരെ ടഗിലെ ജോലികളിൽ നിന്ന് ഒഴിവാക്കി.ഇവരെ ക്വാറന്റൈിനാലാക്കിയതായി മാരിടൈം ബോർഡിന്റെ വിഴിഞ്ഞം തുറമുഖ അധികൃതർ അറിയിച്ചു.