17 പേർക്ക് കൊവിഡ്
തിരുവനന്തപുരം: തമ്പാനൂർ സിറ്റി ഡിപ്പോയിലെ കണ്ടക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. പാപ്പനംകോട് സ്വദേശി സി.ചന്ദ്രനാണ് (50) മരിച്ചത്. ഇദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡ്യൂട്ടിക്കിടെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡും സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
തമ്പാനൂർ സിറ്റി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇത്രയുമധികം രോഗം സ്ഥിരീകരിച്ചതിൽ ആശങ്കയിലാണ് അധികൃതർ.9 കണ്ടക്ടർ,6 ഡ്രൈവർ,2 ഓഫീസ് സ്റ്റാഫ് എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇവരുമായി സമ്പർക്കത്തിലുള്ളവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. എന്നാൽ സമ്പർക്കത്തിലുള്ളവരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചതായും കൂടുതൽ ജീവനക്കാർക്ക് വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.