നെടുമങ്ങാട്:വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി വട്ടപ്പാറ അറവലക്കുന്ന് പ്രശാന്ത് നഗറിൽ തങ്കപ്പൻ നാടാർക്ക് (65) 10 വർഷം കഠിന തടവും 35,000 രൂപ പിഴയും.നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ ) സ്പെഷ്യൽ ജഡ്ജ് ജി.ആർ ബിൽകുൽ ആണ് ശിക്ഷ വിധിച്ചത്.പിഴത്തുക ഇരയുടെ കോമ്പൻസേഷനായി നൽകണമെന്നും നൽകാതിരുന്നാൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2010 ൽ വീടിനകത്ത് അതിക്രമിച്ചു കടന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സരിത ഷൗക്കത്തലി പ്രോസിക്യൂഷനു വേണ്ടി ഹാജരായി.11 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്.13 രേഖകളും രണ്ട് തൊണ്ടിമുതലും തെളിവായി സമർപ്പിച്ചു.