തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിൽ അടുത്ത സമ്പർക്കമില്ലാതെ രോഗം പടരുകയാണെന്നും തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം വീടുകളിൽ ഇരുന്ന് വിവരമറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. കൂട്ടംകൂടിയുള്ള ആഘോഷം ഒഴിവാക്കണം. മാസ്‌ക് ധരിക്കാതെ അശ്രദ്ധമായി ഒരു മുറിയിലിരുന്നാൽ തന്നെ ജനിതകവ്യതിയാനം സംഭവിച്ച വൈറസുകൾ ഒരാളിൽ നിന്നു മറ്റൊരാളിലേയ്ക്ക് പകരും. ഫലപ്രഖ്യാപന ദിവസം ഉത്തരവാദിത്വബോധത്തോടെ പെരുമാറാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.