pinarayi

 രണ്ടാം ഡോസിന് ക്രമീകരണം

തിരുവനന്തപുരം: പ്രായമായവരിൽ വാക്സിനേഷൻ വിജയകരമായി നടത്താനായതു കൊണ്ടാണ് രോഗവ്യാപനത്തിനുസരിച്ച് മരണനിരക്ക് കൂടാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇൗയാഴ്ച എത്ര വാക്സിൻ എത്തിക്കാനാകുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല. അത് ലഭിച്ചാൽ വാക്സിനേഷൻ വീണ്ടും ഉൗർജ്ജിതമാകും.

രണ്ടാം ഡോസ് വാക്സിൻ മുൻഗണനയനുസരിച്ച് നൽകും. ഓരോ വാക്സിനേഷൻ സെന്ററിലും രണ്ടാമത്തെ ഡോസ് എടുക്കേണ്ടവരുടെ ലിസ്റ്റ് കോവിൻ പോർട്ടലിൽ ലഭ്യമാക്കും. ഇത് വാക്സിനേഷൻ സെന്ററുകളിലെ മാനേജർമാർ ആശ പ്രവർത്തകരുടെ സഹായത്തോടെ അർഹരെ അറിയിക്കും. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർക്ക് മുൻഗണന നൽകിയ ശേഷമേ ഓൺലൈൻ ബുക്കിംഗിനായി ആദ്യ ഡോസുകാർക്ക് സ്ലോട്ട് അനുവദിക്കൂ.

ചില സ്വകാര്യ ആശുപത്രി ജീവനക്കാർ തങ്ങളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി മാനദണ്ഡം പാലിക്കാതെ വാക്സിൻ രജിസ്‌ട്രേഷൻ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് നിർദ്ദേശം നൽകി.