പോത്തൻകോട് : സംസ്ഥാന സർക്കാരിന്റെ വാക്സിൻ ചലഞ്ചിൽ വ്യാപാരി വ്യവസായി സമിതി അംഗങ്ങളും പങ്കാളികളാകും. സമിതി ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ഒാൺലൈൻ യോഗത്തിലാണ് തീരുമാനം. സെക്രട്ടറി എം. ബാബുജാൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി. പാപ്പച്ചൻ, സുധ എൽ. സുരേന്ദ്രൻ, സി. രാമകൃഷ്‌ണൻനായർ, പി.എൻ. മധു, എ. ശശികുമാർ, ആദർശ് ചന്ദ്രൻ, സുലൈമാൻ, വിവിധ യിടങ്ങളിലെ ഏര്യാ പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്തു. ഏരിയ തലത്തിൽ വാക്സിൻ ചലഞ്ച് ക്യാമ്പുകൾ സങ്കടിപ്പിക്കാനും, വാക്സിൻ രജിസ്ട്രഷൻ ഹെല്പ് ഡെസ്കുകൾ യുണിറ്റ്, ഏരിയാതലത്തിൽ ക്രമീകരിക്കാനും വ്യാപാരികൾക്ക് നിർദ്ദേശം നൽകി.