തിരുവനന്തപുരം: തിരുവിതാംകൂർ ദിവാനായിരുന്ന ടി. മാധവറാവുവിന്റെ പിൻതലമുറക്കാരനും പി.എസ്.സി റിട്ട. ജോയിന്റ് സെക്രട്ടറിയുമായ വെള്ളയമ്പലം സീതാ കോട്ടേജിൽ എ. മാധവ റാവു (85) നിര്യാതനായി. ടി. മാധവ റാവുവിന്റെ അഞ്ചാം തലമുറയിൽപ്പെട്ടയാളാണ്. യൂണിവേഴ്സിറ്റി കോളേജ്, ലാ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പി.എസ്.സിയിൽ പബ്ലിക് റിലേഷൻ ഓഫീസർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രതിമാറാവു. മക്കൾ: മധുക്കർ റാവു (സി.ഇ.ഒ അക്രി ലിമിറ്റഡ്, ബംഗളൂരു), മാധുരി റാവു (ആർക്കിടെക്‌ട്, ചെന്നൈ). മരുമക്കൾ: വിജയശ്രീ (ബയോകെമിസ്റ്റ്), ശ്രീകാന്ത് സുധീർ (മഹീന്ദ്ര ഓട്ടോമൊബൈൽസ്, ചെന്നൈ). സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് മണക്കാട് പുത്തൻകോട്ട ശ്മശാനത്തിൽ.