കിളിമാനൂർ: കൊവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് യഥാസമയം ആശുപത്രികളിലെത്താൻ യൂത്ത് കോൺഗ്രസ് വെള്ളല്ലൂർ പതിനാറാം വാർഡ് കമ്മിറ്റിയുടെയും നഗരൂർ ഗ്രാമപഞ്ചായത്ത് അംഗം അർച്ചനയുടെയും സഹായത്തോടെ സൗജന്യ ആംബുലൻസ് സർവീസ് ആരംഭിച്ചു. സർവീസ് ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനന്തു കൃഷ്ണൻ നിർവഹിച്ചു. നഗരൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അർച്ചന സഞ്ജു, കോൺഗ്രസ് നഗരൂർ മണ്ഡലം പ്രസിഡന്റ് രോഹൻ, നഗരൂർ കോൺഗ്രസ് വാർഡ് പ്രസിഡന്റ് വാസുക്കുട്ടൻ നായർ വാർഡ് പ്രസിഡന്റ് ആകാശ് എന്നിവർ പങ്കെടുത്തു.