കിളിമാനൂർ: കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ പരീക്ഷാപേടി അകറ്റാൻ ടെലി കൗൺസിലിംഗ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതിയ കുട്ടികൾക്കാണ് കൗൺസിലിംഗ് നൽകിയത്. പൊതുപരീക്ഷ മാറ്റിവച്ച സാഹചര്യത്തിൽ ആദ്യഘട്ടം രക്ഷാകർത്താക്കൾക്ക് കൈത്താങ്ങ് എന്ന പേരിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് കൗൺസിലിംഗ് നൽകിയിരുന്നു.
രണ്ടാം ഘട്ടം ഓൺലൈനിലൂടെ കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്തവർക്ക് ഡോ. സജിത്ത് എസ്.ജെ, ഡോ. ദീപു രവി, മനു കുമാർ ആലിയാട്, സതീഷ് കുമാർ ജി, തമീമുൾ അൻസാരി എന്നിവരുടെ നേതൃത്വത്തിലാണ് കൗൺസിലിംഗ് നൽകിയത്.