തിരുവനന്തപുരം:കടകംപള്ളി മോഹനന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് വെൺപാലവട്ടം കടകംപള്ളി മോഹനൻ സ്മൃതി മണ്ഡപത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പുഷ്പാർച്ചന നടത്തി.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി ഉണ്ണികൃഷ്ണൻ, പി.വസന്തരാജൻ, പി.എസ് നായിഡു, ലോക്കൽ സെക്രട്ടറി കരിക്കകം രാജൻ,കൗൺസിലർ അജിത് കുമാർ,കുന്നുകുഴി സുധീർ തുടങ്ങിയവർ പങ്കെടുത്തു.