a-vijayarghavan

തിരുവനന്തപുരം: നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പുതിയൊരു വിലയിരുത്തലിന്റെ ആവശ്യമില്ലെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നുവെന്നതാണ് പ്രധാനം. എൽ.ഡി.എഫിന് വളരെ മികച്ച വിജയമുണ്ടാവും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ കൂടുതൽ സീറ്റുകൾ സി.പി.എമ്മും മുന്നണിയും നേടും.ഒപ്പം യു.ഡി.എഫിന്റെ തകർച്ചയുടെ വേഗം വർദ്ധിക്കും. യു.ഡി.എഫിന് കനത്ത ആഘാതമായിരിക്കും ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.