exam

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് പരീക്ഷ ഒഴിവാക്കിയ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പഠനമികവ് രേഖ ഒമ്പതാം ക്ലാസിനു മാത്രമായി നൽകാൻ തീരുമാനം. ഒന്നു മുതൽ എട്ടു വരെയുള്ള വിദ്യാർത്ഥികളുടെ കാര്യം പിന്നീട് തീരുമാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു അറിയിച്ചു.

ഒമ്പതിലെ വിദ്യാർത്ഥികൾ 10നകം ഉത്തരങ്ങളെഴുതി പുസ്തകരൂപത്തിലുള്ള രേഖ സ്‌കൂളിലെത്തിക്കണം. അദ്ധ്യാപകർ ഇവയുടെ മൂല്യനിർണയം നടത്തി 25നകം പ്രൊമോഷൻ പട്ടിക പ്രസിദ്ധീകരിക്കണം. മൂല്യനിർണയം അതത് പ്രദേശങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടത്തേണ്ടത്.

കഴിഞ്ഞയാഴ്ചയാണ് പഠനമികവ് രേഖകളുടെ വിതരണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് നൽകിയത്. എല്ലാവരെയും വിജയിപ്പിക്കുമെങ്കിലും വർക്ക് ബുക്കുകളുടെ അടിസ്ഥാനത്തിലാകും ഒന്നുമുതൽ ഒമ്പതു വരെയുള്ള വിദ്യാർത്ഥികളുടെ അന്തിമ സ്കോർ നിശ്ചയിക്കുക.

പ്ല​സ് ​ടുമൂ​ല്യ​നി​ർ​ണ​യം​ ​മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​രൂ​ക്ഷ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ത്ത് ​മേ​യ് ​അ​ഞ്ചി​ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​മൂ​ല്യ​നി​ർ​ണ​യം​ ​മാ​റ്റി​വ​ച്ചു.​ ​മേ​യ് 10​ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​മൂ​ല്യ​നി​ർ​ണ​യ​വും​ ​മാ​റ്റി​വ​ച്ചേ​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​കൊ​വി​ഡ് ​ആ​ശ​ങ്ക​ ​നി​ല​നി​ല്‍​ക്കെ​ ​മൂ​ല്യ​നി​ർ​ണ​യ​ ​ക്യാ​മ്പു​ക​ൾ​ ​രോ​ഗ​വ്യാ​പ​ന​ ​കേ​ന്ദ്ര​ങ്ങ​ളാ​യേ​ക്കാ​മെ​ന്നും​ ​പൊ​തു​ഗ​താ​ഗ​ത​ ​സം​വി​ധാ​ന​ങ്ങ​ളു​ടെ​ ​കു​റ​വ് ​ക്യാ​മ്പു​ക​ളി​ലെ​ത്തി​ച്ചേ​രാ​ൻ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ൾ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​ക​ത്തു​ ​ന​ല്‍​കി​യി​രു​ന്നു.​ ​മൂ​ല്യ​നി​ർ​ണ​യം​ ​വൈ​കു​ന്ന​തോ​ടെ​ ​ഫ​ല​പ്ര​ഖ്യാ​പ​ന​വും​ ​വൈ​കി​യേ​ക്കാം.