തിരുവനന്തപുരം: ആൾക്കൂട്ടം കൊവിഡ് വ്യാപനം വർദ്ധിപ്പിക്കുമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഐ.ടി സെൽ സംഘടിപ്പിച്ച ദേശീയ സെമിനാർ അഭിപ്രായപ്പെട്ടു.ഡോ.എസ്.എസ്. ലാൽ സെമിനാർ ഉദ്ഘാടനം ചെയ്തു. മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.ശ്രീജിത്ത്.എൻ കുമാർ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദഗ്ദ്ധരായ ഡോ: നാരായണ പണിക്കർ ഡോ.ലിജോ മാത്യൂ,ഡോ.സുബിൻ.കെ.സലിം എന്നിവർ വിവിധ വിഷയങ്ങൾ അവതരിച്ചു.ഡോ.എം.സി ദിലീപ് കുമാർ,ഡോ.നെടുമ്പന അനിൽ,ഡോ.അജിതൻ മേനോത്ത്,സുരേഷ് ബാബു വാഴൂർ എന്നിവർ സംസാരിച്ചു.