തിരുവനന്തപുരം: വാക്‌സിൻ സ്റ്രോക്കുണ്ടായിട്ടും സംസ്ഥാന സർക്കാർ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് പറഞ്ഞു. വാക്‌സിൻ അട്ടിമറിക്കെതിരെ സെക്രട്ടേറിയറ്രിന് മുന്നിൽ യുവമോർച്ച നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആർ. സജിത്, സംസ്ഥാന മീഡിയ കൺവീനർ ചന്ദ്രകിരൺ, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, നെടുമങ്ങാട് വിൻജിത്ത്, ആനന്ദ്, രാമേശ്വരം ഹരി തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.