കിളിമാനൂർ: കേശവപുരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഹോസ്പിറ്റൽ അറ്റൻഡർ എന്നീ തസ്തികകളിലേക്ക് ഓരോ ഒഴിവുണ്ട്.ബി.എസ്.സി നഴ്സിംഗ്, ജനറൽ നഴ്സിംഗ്, നഴ്സിംഗ് കൗൺസിലിംഗ് രജിസ്ട്രേഷനുള്ളവർക്ക് നഴ്സ് ഒഴിവിലേക്കും ബി.എസ്.സി എം.എൽ.ടി, ഡി.എം.എൽ.ടി പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് ലാബ് ടെക്നീഷ്യൻ ഒഴിവിലേക്കും മുൻപരിചയമുള്ളവർക്ക് ഹോസ്പിറ്റൽ അറ്റൻഡർ ഒഴിവിലേക്കും തിങ്കളാഴ്ച രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.