വർക്കല: കൊവിഡ് രോഗനിർണയത്തിനുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നിരക്ക് കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് വർക്കലയിലെ സ്വകാര്യ ലാബ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചു.വർക്കല പൊലീസും ലാബ് അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ പുതുക്കിനിശ്ചയിച്ച കുറഞ്ഞനിരക്ക് മാത്രമേ പൊതുജനങ്ങളിൽ നിന്ന് ഈടാക്കുകയുള്ളുവെന്ന് ഉറപ്പ് നൽകുകയും നിരക്ക് വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിച്ചതോടെയുമാണ് സമരക്കാർ പിരിഞ്ഞുപോയത്. ഡി.വൈ.എഫ്.ഐ വർക്കല ബ്ലോക്ക് സെക്രട്ടറി ലെനിൻ രാജ്, ബ്ലോക്ക് പ്രസിഡന്റ് സൂരജ്,ജില്ലാ കമ്മിറ്റിയംഗം റിയാസ് വഹാബ്, ബ്ലോക്ക് സെന്റർ അംഗങ്ങൾ മനുരാജ്, ബിമൽ മിത്ര എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.