k-surendran

തിരുവനന്തപുരം: ബി.ജെ.പി സീറ്റുകളുടെ എണ്ണം ഇത്തവണ രണ്ടക്ക സംഖ്യയിൽ എത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ഒരു മുന്നണിക്കും ഭൂരിപക്ഷം കിട്ടാനുള്ള സാദ്ധ്യതയില്ല. തൂക്കുസഭയായിരിക്കും ഉണ്ടാവുക.ഈ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ എൻ.ഡി.എക്ക് കേരള രാഷ്ട്രീയത്തിൽ നിർണായക റോളുണ്ടാകും. എക്സിറ്റ് പോൾ ഫലങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.