തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തിൽ മേയ് ദിനത്തോടനുബന്ധിച്ച് ഇന്ന് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്ന തൊഴിലാളി റാലികളും പൊതുയോഗങ്ങളും ഒഴിവാക്കി തൊഴിലിടങ്ങളിലും പ്രധാന കവലകളിലും പതാക ഉയർത്തി മേയ്ദിനാഘോഷം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അറിയിച്ചു.പതാക ഉയർത്തുന്ന കേന്ദ്രങ്ങളിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർ കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊവിഡ് പ്രതിരോധ ഐക്യദാർഢ്യ പ്രതിജ്ഞയെടുക്കും. ഐ.എൻ.ടി.യു.സി ജില്ല, റീജിയണൽ, മണ്ഡലം കമ്മിറ്റികളും,ഐ.എൻ.ടി.യു.സിയിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള
കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലേതുൾപ്പെടെ ജില്ലയിലെ 102 തൊഴിലാളി യൂണിയനുകളുടെ വിവിധ ഘടകങ്ങളും പതാക ഉയർത്തലിലും ഐക്യദാർഢ്യ പ്രതിജ്ഞയിലും പങ്കാളികളാകും.
ഒന്നിനു പകരം രണ്ടു മാസ്കുകളുടെ പ്രചാരണം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് മേയ്ദിനത്തിന് നഗരത്തിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ വാക്സിൻ കേന്ദ്രത്തിൽ എത്തുന്നവർക്ക് രണ്ടു മാസ്കുകൾ വീതം വിതരണം ചെയ്യും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി കെ.പി.തമ്പി കണ്ണാടൻ, സംസ്ഥാന ഭാരവാഹികളായ വി.ജെ.ജോസഫ്, ജി.സുബോധൻ, ആർ.ശശിധരൻ,ആന്റണി ആൽബർട്ട്, വി.ഭുവനേന്ദ്രൻ നായർ, കെ.എം. അബദുൽ സലാം,വെട്ടു റോഡ്സലാം, മലയം ശ്രീകണ്ഠൻ നായർ,എ.എസ്.ചന്ദ്രപ്രകാശ്, പ്രഭ,ജെ.സതികുമാരി,വി.എച്ച്.വാഹിദ, സെയ്യദലി,ഷെമീർ സി.റജിത് തുടങ്ങിയവർ പങ്കെടുത്തു.