മുടപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്ക് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ആന്റിജൻ പരിശോധന നടത്തി. 44 പേർക്ക് നടത്തിയ പരിശോധനയിൽ എല്ലാവരുടേയും ഫലം നെഗറ്റീവായിരുന്നു. പരിശോധനയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആറ്റിങ്ങൽ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായ ഒ.എസ്. അംബികയും പങ്കെടുത്തു. പരിശോധനയ്ക്ക് കൊവിഡ് നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബു നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ, ബി.ഡി.ഒ ജോർജ് അലോഷ്യസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ പരിശോധന ഉണ്ടായിരിക്കുന്നതാണ്.