containment-zones

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും വോട്ടെണ്ണൽ ദിവസമായ നാളെയും സംസ്ഥാനത്ത് കടുത്തനിയന്ത്രണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. ആശുപത്രികളിൽ കഴിയുന്ന രോഗികളുടെ കൂട്ടിരുപ്പുകാർക്ക് ഡോക്ടറോ ആശുപത്രി അധികൃതരോ നൽകുന്ന കത്തോ സ്വയം പ്രസ്താവനയോ കയ്യിൽ കരുതി വളരെ അത്യാവശ്യകാര്യങ്ങൾക്ക് യാത്ര ചെയ്യാം.

മാർക്കറ്റിലെ സ്ഥാപനങ്ങളും കടകളും നിശ്ചിതസമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുവെന്ന് മാർക്കറ്റ് കമ്മിറ്റികൾ ഉറപ്പ് വരുത്തണം. മാർക്കറ്റ് കമ്മിറ്റികളുമായി പൊലീസ് സ്ഥിരമായി സമ്പർക്കം പുലർത്തണം.
ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം സഞ്ചരിക്കുന്നതാണ് ഉചിതം. കുടുംബാംഗങ്ങൾ ആണെങ്കിൽ രണ്ടുപേർക്ക് യാത്ര ചെയ്യാം. എന്നാൽ രണ്ടുപേരും രണ്ടുമാസ്‌ക്ക് വീതം ധരിച്ചുമാത്രമേ യാത്ര ചെയ്യാവൂ.അനുവദിക്കപ്പെട്ട അത്യാവശ്യ സർവീസുള്ള ഒാഫീസുകൾ, മാദ്ധ്യമ സ്ഥാപനങ്ങൾ, പലചരക്ക് കടകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. പത്രം,പാൽ വിതരണം നടത്താം.സഹകരണ സ്ഥാപനങ്ങൾ, സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ തുറക്കില്ല. റോഡിൽ കർശനമായ പൊലീസ് പരിശോധനയുണ്ടാകും.

കഴിഞ്ഞ ശനി,ഞായർ ദിവസങ്ങളിൽ നടപ്പാക്കിയ നിയന്ത്രണം വിജയമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ജനസഞ്ചാരം കുറയ്ക്കാൻ ഇത് സഹായിച്ചു. തിരുവനന്തപുരം നഗരത്തിൽ മാത്രം വാഹനഗതാഗതത്തിൽ മുപ്പത് ശതമാനം കുറവുണ്ടായി.

 പൊലീസ് നിയന്ത്രിക്കും

വോട്ടെണ്ണൽ ദിവസം ജനങ്ങൾ ആവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് പൊലീസ് നിയന്ത്രിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ ആൾക്കൂട്ടം അനുവദിക്കില്ല. പുറത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ അനൗൺസ്മെന്റും നടത്തില്ല. പ്രകടനങ്ങൾ, ആൾക്കൂട്ടങ്ങൾ എന്നിവ നിയമപ്രകാരം നിരോധിച്ച് ലംഘനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കടുത്ത ശിക്ഷനൽകും.

 ക​ണ്ടെ​യ്ൻ​മെന്റ് ​സോ​ണിൽ ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണ​ങ്ങൾ

ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മെ​ന്നു​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​വ​ള​രെ​ ​അ​ത്യാ​വ​ശ്യ​മു​ള്ള​ ​കാ​ര്യ​ങ്ങ​ളേ​ ​അ​നു​വ​ദി​ക്കൂ.​ ​ഇ​ക്കാ​ര്യം​ ​ഉ​റ​പ്പു​ ​വ​രു​ത്തേ​ണ്ട​ ​ചു​മ​ത​ല​ ​സ്റ്റേ​ഷ​ൻ​ ​ഹൗ​സ് ​ഓ​ഫീ​സ​ർ​ക്കാ​ണ്.​ ​മൈ​ക്രോ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണു​ക​ളെ​ ​ക്ല​സ്റ്റ​റു​ക​ളാ​യി​ ​തി​രി​ച്ച് ​നി​യ​ന്ത്ര​ണം​ ​ശ​ക്തി​പ്പെ​ടു​ത്തും.

 പൊ​ലീ​സി​നെ​ ​വി​ളി​ക്കാം, താ​മ​സം​ ​മാ​റാം
പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​എ​ല്ലാ​ ​വാ​ർ​ഡു​ക​ളി​ലും​ ​പൊ​ലീ​സ് ​ജ​ന​മൈ​ത്രി​ ​വോ​ള​ണ്ടി​യ​റെ​ ​നി​യോ​ഗി​ക്കും.​ ​ക്വാ​റ​ന്റൈൻ ​ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ​പൊ​ലീ​സി​ന് ​വി​വ​ര​വും,​ ​കൊ​വി​ഡ് ​രോ​ഗി​ക​ൾ​ക്കും​ ​പ്രൈ​മ​റി​ ​കോ​ൺ​ടാ​ക്റ്റി​ലു​ള​ള​വ​ർ​ക്കും​ ​ബോ​ധ​വ​ത്ക​ര​ണ​വും​ ​ന​ൽ​കു​ക​യാ​ണ് ​ചു​മ​ത​ല.​ ​വീ​ടു​ക​ളി​ൽ​ ​ക്വാ​റ​ൻ​റൈ​നി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ ​അ​ക്കാ​ര്യം​ ​അ​ധി​കൃ​ത​രോ​ട് ​വെ​ളി​പ്പെ​ടു​ത്ത​ണം.​ ​വീ​ടു​ക​ളി​ൽ​ ​ക​ഴി​യു​ന്ന​തി​ന് ​ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് ​തൊ​ട്ട​ടു​ത്ത​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലോ​ 112​ ​എ​ന്ന​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​ന​മ്പ​റി​ലോ​ ​അ​റി​യി​ക്കാം.
ഓ​ക്‌​സി​ജ​ൻ​ ​ക്ഷാ​മ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​സ​ർ​ക്കാ​ർ​ ​ഓ​ക്‌​സി​ജ​ൻ​ ​വാ​ർ​ ​റൂ​മു​ക​ൾ​ ​ആ​രം​ഭി​ക്കും.​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത​ ​വി​ഷ​യ​ങ്ങ​ൾ​ ​വാ​ർ​ ​റൂ​മി​ൽ​ ​തീ​ർ​പ്പാ​ക്കും.​ ‌