തിരുവനന്തപുരം: സമൂഹത്തിൽ നെഗറ്റീവായ സംഘർഷങ്ങളാണ് ടെലിവിഷൻ ഉണ്ടാക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഭാരത് ഭവന്റെയും കളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശാന്ത് നാരായണൻ രചിച്ച നാടക ടിക്കറ്റ് എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പുസ്തകമേറ്റു വാങ്ങി. അഡ്വ. കരകുളം മനോജ് അദ്ധ്യക്ഷത വഹിച്ചു. മാർ ഇവാനിയോസ് കോളേജ് റിട്ട. പ്രൊഫസർ സ്റ്റീഫൻ പുസ്തക പരിചയം നിർവഹിച്ചു. കെ.എസ്. രഞ്ജിത്ത് സ്വാഗതവും കല സാവിത്രി നന്ദിയും പറഞ്ഞു.