തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽക്കുന്ന അസാം സ്വദേശിയെ 2 കിലോ കഞ്ചാവുമായി പൂജപ്പുര പൊലീസ് പിടികൂടി. അസാം ദനുഹാർ ബസ്തി സ്വദേശി രൂപ്കുമാർദാസിനെയാണ് (27) ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് ടീമിന്റെ സഹായത്തോടെ തൃക്കണ്ണാപുരം മങ്കാട്ടുകടവ് പാലത്തിനു സമീപം പൊലീസ് അറസ്റ്റ് ചെയ്തതത്. പൂജപ്പുര എസ്.എച്ച്.ഒ റോജ്.ആർ, എസ്.ഐ അനൂപ്, ഡാൻസാഫ് എസ്.ഐ ഗോപകുമാർ, സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു, നാജി ബഷീർ, ചിന്നു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.