body

തിരുവനന്തപുരം: കഴക്കൂട്ടം ആറ്റിൻകുഴി എൽ.പി.എസ് ലെയ്നിനു സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. വെളുത്ത നിറവും മെലിഞ്ഞ ശരീരവും 30 വയസ് തോന്നിക്കുന്ന യുവാവാണ് മരിച്ചത്. ഗുജറാത്ത് സ്വദേശി എന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ

തുമ്പ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 04712563754, 9497947106, 9497980025.