ആര്യനാട്: ആര്യനാട്ട് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ആര്യനാട് കട്ടയ്ക്കകം മഠത്തുനട സൂര്യാ ഭവനിൽ വിജയകുമാർ(കർണ്ണൻ-55) ആണ് മരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് ഉച്ചയോടെ മൃതദേഹം നെടുമങ്ങാട് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: പ്രഭ. മക്കൾ: സൂര്യ, പ്രശാന്ത്. മരുമകൻ: പരേതനായ അബിചന്ദ്രു.