മലയിൻകീഴ്: വിളപ്പിൽശാല പുറ്റുമ്മേൽകോണം മണികണ്ഠ സ്റ്റോഴ്സ് ഉടമ പുറ്റുമ്മേൽകോണം മണികണ്ഠ നിവാസിൽ മധുസൂദനൻ (40) കടയ്ക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ 11മണിയോടെയാണ് സംഭവം. കടയിൽ സാധനങ്ങൾ അടുക്കി വയ്ക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ കടക്കാരനും ബന്ധുക്കളും ചേർന്ന് ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയും പോസ്റ്റുമോർട്ടവും ഇന്ന് നടക്കും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: സ്മിത. മക്കൾ: മണികണ്ഠൻ, അശ്വതി.