തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണം ജില്ലയിൽ കർശനമായി നടപ്പാക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അറിയാൻ
- ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പഴം, പാൽ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം
- ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ സർവീസ് മാത്രം
- റവന്യൂ,ഇലക്ഷൻ,ആരോഗ്യം, മാദ്ധ്യമങ്ങൾ തുടങ്ങി അവശ്യ സർവീസുകളിലെ ജീവനക്കാർക്കും പരീക്ഷയെഴുതുന്നവർക്കും യാത്രാ നിയന്ത്രണമില്ല
- ബീച്ച്, പാർക്ക്, മൃഗശാല, മ്യൂസിയം തുടങ്ങിയവ പ്രവർത്തിക്കില്ല
- അടിയന്തര ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം
- വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനലുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് യാത്രാരേഖകളും ടിക്കറ്റും നിർബന്ധം
- വിവാഹങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിക്കണം