തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ എക്സിക്യൂട്ടീവ് ഓഫീസറായി മുൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ബി. സുരേഷ് കുമാർ ചുമതലയേറ്രു. സുപ്രീംകോടതിയുടെ പുതിയ വിധിയെ തുടർന്ന് നിയമിക്കപ്പെട്ട റിട്ട. എസ്.പി ഗോപകുമാർ രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. നേരത്തെ സുപ്രീംകോടതി നിശ്ചയിച്ച ഐ.എ.എസുകാരായ എക്സിക്യൂട്ടീവ് ഓഫീസർമാരാണ് ചുമതലയിലുണ്ടായിരുന്നതെങ്കിൽ ഏറ്രവും ഒടുവിലത്തെ കോടതി വിധിയോടെ ഭരണ സമിതിയാണ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത്.