പോത്തൻകോട്: വീട്ടിൽ വ്യാജചാരായം നിർമ്മിച്ച് വില്പനനടത്തിവന്ന പ്രതിയെ വട്ടപ്പാറ പൊലീസ് പിടികൂടി. വട്ടപ്പാറ കല്ലയം കരയാളത്തുകോണം മാറാട്ടുനട തടത്തരികത്ത് പുത്തൻ വീട്ടിൽ രതീഷ് (38) ആണ് പിടിയിലായത്. വട്ടപ്പാറ എസ്.എച്ച്.ഒ ഷാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. വ്യാജച്ചാരായം നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ വീട്ടിൽ നിന്ന് കണ്ടെടുത്തു.