തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിലെ ഇടപാട് സമയം രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമായിരിക്കുമെന്ന് സ്റ്രേറ്ര് ലെവൽ ബാങ്കേഴ്സ് കമ്മിറ്രി അറിയിച്ചു. ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെ മാത്രമേ പ്രവർത്തിക്കൂ. 50 ശതമാനം ജീവനക്കാർ മാത്രമേ ഒരു സമയം ഉണ്ടാകാവൂ. മറ്രുള്ളവർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താം. കണ്ടെയിന്റ് മെന്റ് സോണിൽ പ്രവർത്തിക്കുന്ന ബാങ്കുകളിൽ നാമമാത്ര ജീവനക്കാർ മാത്രമേ ഹാജരാവേണ്ടതുള്ളൂ. മെയ് 4 മുതൽ 9വരെയാണ് ഈ ക്രമീകരണം. മെയ് 3ന് നിലവിലെ സ്ഥിതി തുടരും. കണ്ടെയിന്റ് മെന്റ് സോണിൽ നിന്ന് ബാങ്കിലേക്ക് വരുന്ന ജീവനക്കാർ ലെറ്റർ ഹെഡിലുള്ള ഡ്യൂട്ടി സർട്ടിഫിക്കറ്ര് കയ്യിൽ കരുതണം.