കാട്ടാക്കട: പൂവച്ചൽ, കള്ളിക്കാട് പഞ്ചായത്തുകളിലായി 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാട്ടാക്കടയിൽ പരിശോധനയില്ലായിരുന്നു. കുറ്റിച്ചൽ പഞ്ചായത്തിൽ ഇന്നലെ 6 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 46പേരെ പരിശോധിച്ചതിലാണ് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്തിൽ രോഗികളുടെ ആകെ എണ്ണം 99 ആണ്. നെയ്യാർഡാം കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന 64 പേരുടെ പരിശോധനയിൽ കള്ളിക്കാട് പഞ്ചായത്തിലെ 19 പേർക്കും, പൂവച്ചൽ പഞ്ചായത്തിലെ ആറാൾക്കും ഒറ്റശേഖരമംഗലം പഞ്ചായത്തിലെ നാലാൾക്കും അമ്പൂരി പഞ്ചായത്തിലെ നാലാൾക്കും രോഗം സ്ഥിരീകരിച്ചു. കള്ളിക്കാട് പഞ്ചായത്തിൽ മാത്രം രോഗികളുടെ എണ്ണം 147 ആയി. പൂവച്ചൽ, കാട്ടാക്കട പഞ്ചായത്തുകളിൽ പൊലീസ് നിരീക്ഷണവും പരിശോധനയും തുടരുന്നു.