ആലപ്പുഴ: കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി ആലപ്പുഴ നഗരസജഭയുടെ നേതൃത്വത്തിൽ, 16 വയസിനു താഴെയുള്ളവർക്കായി ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളിലൂടെ ബോധവത്കരണ പ്രവർത്തനങ്ങൾ വീടുകളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. മത്സര വിവരങ്ങൾ:
വീടിന്റെ പൂമുഖത്ത് സാനിട്ടൈസർ സജ്ജമാക്കിയതിന്റെയും കൊവിഡ് പ്രതിരോധ സന്ദേശചിത്രങ്ങളും വാചകങ്ങളും പതിച്ചതിന്റെയും നാല് ഫോട്ടോ അല്ലെങ്കിൽ 30 സെക്കൻഡ് ദൈർഘ്യമുള്ള കൊവിഡ് ബോധവത്കരണ വീഡിയോ നഗരസഭ നിർദ്ദേശിക്കുന്ന വാട്ട്സാപ്പ് നമ്പറിലേക്ക് അയയ്ക്കണം
ചെസ്റ്റ് നമ്പറായി വാർഡ് നമ്പർ, വീട്ടുനമ്പർ, മൊബൈൽ നമ്പർ എന്നിവ ഫോട്ടോയുടെ കാപ്ഷനായി വാട്ട്സാപ്പിൽ അയയ്ക്കണം
ഒരു വീടിന് ഒരു എൻട്രി മാത്രമേ പാടുള്ളു
വീടും പൂമുഖവും പശ്ചാത്തലമായുള്ള എൻട്രികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
മേയ് 4 മുതൽ 15 വരെ എൻട്രികൾ സ്വീകരിക്കും. സമയപരിധിക്ക് ശേഷമുള്ളവ സ്വീകരിക്കില്ല
വാർഡ് ജാഗ്രതാ സമിതി വീടുകളിലെത്തി പരിശോധന നടത്തും
ഓരോ വാർഡിലും ഏറ്റവും നല്ല പത്ത് എൻട്രികൾക്ക് സമ്മാനം
ബോധവത്കരണ സ്വഭാവമുള്ളവയാവണം എൻട്രികൾ
വിശദവിവരങ്ങൾക്ക്: 8281120671