ആലപ്പുഴ : ആഘോഷങ്ങളും പ്രകടനവും സമ്മേളനങ്ങളും ഇല്ലാതെ വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ലോക തൊഴിലാളിദിനാഘോഷം ആഘോഷിച്ചു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ യൂണിയനുകളുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ലളിതമായ ചടങ്ങുകളോടെ മെയ് ദിന പരിപാടികൾ സംഘടിപ്പിച്ചത്. കൊവിഡ് മുന്നറിയിപ്പുകൾ പാലിച്ചു കൊണ്ട് പ്രകടനങ്ങളും സമ്മേളനങ്ങളും ഒഴിവാക്കി . ജില്ലയിലെ തൊഴിലിടങ്ങളിലും തൊഴിൽ ശാലകളിലും യൂണിയൻ ഓഫീസുകൾക്ക് മുന്നിലും പതാക ഉയർത്തി. എ.ഐ.ടി.യു.സി ജില്ലാ കമ്മറ്റി ഓഫീസായ ആലപ്പുഴ സി.കെ.ചന്ദ്രപ്പൻ സ്മാരകത്തിന് മുന്നിൽ ജില്ലാ സെക്രട്ടറി വി.മോഹൻദാസ് പതാക ഉയർത്തി . ദേശിയ കൗൺസിൽ അംഗം പി.വി.സത്യനേശൻ , ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ടൂറിസം മേഖല സംരക്ഷിക്കുക, ഹൗസ് ബോട്ട് രംഗത്തെ പ്രശ്പങ്ങളും ഹൗസ് ബോട്ടുകളുടെ ഓഫീസുമായി ബന്ധപെട്ട എല്ലാ പിഴകളും രണ്ട് വർഷത്തെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ ആലപ്പി ഹൗസ് ബോട്ട് ഓണേഴ്സ് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. പുന്നമടയിൽ നടന്ന സമരം സമിതി ജില്ലാ പ്രസിഡന്റ് ഒ.അഷറഫ് ഉദ്ഘാടനം ചെയ്തു.